ഞങ്ങളുടെ സിനിമാ അവലോകനങ്ങൾ പ്രായോഗികവും ഉൾക്കാഴ്ച നൽകുന്നതുമാണ്, നിങ്ങളുടെ കഥപറച്ചിൽ എങ്ങനെ മെച്ചപ്പെടുത്താം എന്നതിനെക്കുറിച്ചുള്ള പ്രത്യേക ഫീഡ്ബാക്ക് നിങ്ങൾക്ക് നൽകുന്നു.
ഒരുപാട് പേരുടെ പണവും അദ്ധ്വാനവുമാണ് ഓരോ സിനിമയും. അത് പബ്ലിക്കായി റിവ്യൂ ചെയ്ത് കുറ്റവും കുറവും പറയുന്നത്, ഗാലറിയിൽ ഇരുന്ന് കളി കണ്ട് ചീത്ത വിളിക്കുന്നത് പോലെ, കരയിൽ ഇരുന്ന് കടലിൽ മീൻ പിടിക്കാൻ പോകുന്നവരെ പുശ്ചിക്കുന്നതുപോലെ, ഒരു എളുപ്പം പരിപാടി ആണ്. എന്നാൽ സിനിമയെ കുറിച്ച് ഗൗരവമായി ചിന്തിക്കുന്നവർക്ക് ഒഴിച്ചുകൂടാൻ സാധിക്കാത്തതാണ് അവലോകനവും വിശകലനവുമെല്ലാം. നമുക്കത് പ്രൈവറ്റായി ചെയ്യാമല്ലോ!
scenebyscene.in റിവ്യൂ രീതിയിൽ സിനിമകളെ അടുത്തറിയാൻ ആഗ്രഹിക്കുന്നവർക്ക് വേണ്ടി ഒരുക്കിയിരിക്കുന്നതാണ് എക്സ്പ്ലോറേർസ് ക്ലബ് (EClub). ഡാറ്റാ അനാലിസിസ്, ഇമോഷണൽ എൻഗേജ്മെൻ്റ്, മുതലായ നൂതന രീതികൾ ഉപയോഗിച്ചുള്ള സിനിമാ വിശകലനങ്ങൾ നിങ്ങൾക്ക് ഇവിടെ ലഭിക്കും. ഈക്ലബ് സേവനം തികച്ചും സൗജന്യമാണ്. ക്ലബിൽ ചേരാൻ ഇവിടെ ഞെക്കുക.